bjp

ന്യൂഡൽഹി: കോൺഗ്രസ്, ആം ആംദ്‌മി, ബി.ജെ.ഡി പാർട്ടികളിൽ നിന്നെത്തിയ നേതാക്കളെ ഉൾപ്പെടുത്തി ബി.ജെ.പി എട്ടാം പട്ടിക പുറത്തിറക്കി. പഞ്ചാബ്, ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങളിലെ 11 പേരാണ് പട്ടികയിലുള്ളത്. പഞ്ചാബിലെ ലുധിയാനയിൽ കോൺഗ്രസ് വിട്ടുവന്ന റവ്‌നീത് സിംഗ് ബിട്ടു, പട്യാലയിൽ മുൻ മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദറിന്റെ ഭാര്യയും കോൺഗ്രസ് മുൻ എം.പിയുമായ പ്രനീത് കൗർ, ജലന്ധറിൽ ആംആദ്‌മിയുടെ ഏക എം.പിയായിരുന്ന സുശീൽ കുമാർ റിങ്കു, ഒഡീഷയിലെ കട്ടക്കിൽ സിറ്റിംഗ് എം.പിയും മുൻ ബി.ജെ.ഡി നേതാവുമായ ഭർതൃഹരി മെഹ്‌താബ് എന്നിവരാണ് മത്സരിക്കുക.

രാജിവച്ച ഐ.പി.എസ് ഉദ്യോഗസ്ഥൻ ദേബാശിഷ് ധറിനെ ബംഗാളിലെ ബിർഭൂമിൽ സ്ഥാനാർത്ഥിയാക്കി. നോർത്ത് വെസ്റ്റ് ഡൽഹി സിറ്റിംഗ് എം.പിയായ ഗായകൻ ഹൻസ് രാജ് ഹൻസിന് പഞ്ചാബിലെ ഫരീദ്കോട്ടിൽ ടിക്കറ്റ് നൽകി. അമൃത്‌സറിൽ മുൻ അംബാസഡർ തരൻജിത് സിംഗ് സന്ധു. മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച ബോളിവുഡ് താരം സണ്ണി ഡിയോളിന് പകരം ഗുരുദാസ് പൂരിൽ ദിനേശ് സിംഗ് ബബ്ബു. രവീന്ദ്ര നാരായൻ ബെഹ്‌റ (ജജ്‌പൂർ-ഒഡീഷ), സുകാന്ത കുമാർ പനിഗ്രഹി കാണ്ഡമാൾ-ഒഡീഷ),ഡോ. പ്രണത് ട്ടുട്ടു( ജർഗ്രാം-ബംഗാൾ) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.