പെരുമ്പാവൂർ: വളയൻചിറങ്ങര, ശ്രീശങ്കര വിദ്യാപീഠം കോളേജിൽ റൂസ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കമ്പ്യൂട്ടർ ലാബ് , ഓപ്പൺ എയർ ഓഡിറ്റോറിയം എന്നിവയുടെ ഉദ്ഘാടനം മന്ത്രി ഡോ. ആർ.ബിന്ദു ഓൺലൈനായി നിർവഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ.എം.സുധാകരന്റെ അദ്ധ്യക്ഷതയിൽ നടന്നചടങ്ങിൽ ബെന്നി ബഹനാൻ എം.പി ശിലാഫലകം അനാവരണം ചെയ്തു. മലയാള വിഭാഗം അദ്ധ്യാപകൻ ഡോ.പ്രവീൺ. കെ.ആർ.ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ ഡോ.ആർ. രശ്മി, ശ്രീശങ്കര ട്രസ്റ്റ് മദ്ധ്യമേഖലാ ചെയർമാൻ എ.എ. ഭട്ടതിരിപ്പാട്, ട്രസ്റ്റ് ട്രഷറർ ടി. കെ. സുജീൽ എന്നിവർ സംസാരിച്ചു.