
അങ്കമാലി: മൂക്കന്നൂർ പഞ്ചായത്തിലെ മൂലേപ്പാറ സെമിത്തേരി റോഡിന്റെ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ലാലി ആന്റു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ രാധാക്യഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ പി.വി. മോഹനൻ, കെ.വി. ബിബീഷ്, എൻ.ഒ. കുര്യാച്ചൻ, ഗ്രേസി ചാക്കോ, ജെസ്റ്റി ദേവസിക്കുട്ടി, സിജി ജിജു, സിനി മാത്തച്ചൻ, പോൾ പി. ജോസഫ്, ടി.എം. വർഗീസ്, വികാരിമാരായ ഫാ. സെബാസ്റ്റ്യൻ തേയ്ക്കാനത്ത്, ഫാ. സെബാസ്റ്റ്യൻ പൊട്ടോളി എന്നിവർ സംസാരിച്ചു.