മൂവാറ്റുപുഴ: ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം 4ന് ആരംഭിക്കും. 8 വരെ ദിവസവും രാവിലെ 4.30ന് നിർമ്മാല്യദർശനത്തോടെ ആരംഭിക്കുന്ന ചടങ്ങുകൾ ശംഖാഭിഷേകം, എതൃത്തു പൂജ, ധാര, നവകാഭിഷേകം, ഉച്ചപൂജ എന്നിവയോടു കൂടി ഉച്ചയ്ക്ക്11ന് അവസാനിക്കും.

വൈകിട്ട് 6.30ന് ദീപാരാധന, തുടർന്ന് അത്താഴപൂജ. ശിവരാത്രിനാളായ 8ന് പുലർച്ചെ 3.30ന് നിർമ്മാല്യദർശനം. തുടർന്ന് രുദ്രാഭിഷേകം, 8ന് ശ്രീബലി എഴുന്നള്ളിപ്പ്, 9ന് കറുകടം സന്തോഷ് മാരാരുടെ പ്രമാണത്തിൽ 40ൽപ്പരം കലാകാരന്മാർ പങ്കെടുക്കുന്ന മേജർസെറ്റ് പഞ്ചാരിമേളം. 11ന് ശ്രീരുദ്രധാര, നവകാഭിഷേകം, കാവടി അഭിഷേകം. തുടർന്ന് ഉച്ചപൂജ, മഹാപ്രസാദം ഊട്ട്, വൈകിട്ട് 4 ന് കാഴ്ചശ്രീബലി, 5.30ന് അഷ്ടാഭിഷേകം, പ്രദോഷപൂജ. തുടർന്ന് ദീപാരാധന. രാത്രി 7.30 മുതൽ നൃത്തനൃത്യങ്ങൾ. രാത്രി 10 ന് വിളക്കിനെഴുന്നള്ളിപ്പ്, രാത്രി 10 ന് കഥാപ്രസംഗം, 11.15 മുതൽ സോപാന സംഗീതം, രാത്രി 12ന് ശിവരാത്രി പൂജ,12.30ന് വിളക്കിനെഴുന്നള്ളിപ്പ്. രാത്രി 1.30 മുതൽ ഇതിഹാസ നൃത്തനാടകം, ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള തീർത്ഥക്കരയിൽ ശിവരാത്രി നാൾ രാത്രി 12 മണി മുതൽ ബലിയിടൽ ആരംഭിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ബലിത്തറകൾ അടക്കം വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒരേസമയം 500 ഓളംപേർക്ക് ബലിയിടാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.