പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജ് എൻ.എസ്.എസ്, എൻ.സി.സി യൂണിറ്റുകളുടെ നേതൃത്വത്തിൽ കാലടി ശ്രീഭവാനി ഫൗണ്ടേഷൻ, കൂനമ്മാവ് ലയൺസ് ക്ളബ്, അമൃത ആശുപത്രി എന്നിവയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. ലയൺസ് ക്ളബ് പ്രസിഡന്റ് ജ്യോതിഷ് ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത അദ്ധ്യക്ഷത വഹിച്ചു. ഡോ. വി.സി. രശ്മി, കെ.ഡി. വിപിൻ, ജോർജ് സാജു, ഒസോപ്പ് മാത്യൂ മാമ്പിള്ളി, ടി.യു. കാർത്തിക എന്നിവർ സംസാരിച്ചു.