പള്ളുരുത്തി: ഇടക്കൊച്ചി ഗവ. സ്കൂൾ അക്കാദമിക വർഷത്തെ പഠനോത്സവം കാഥികൻ ഇടക്കൊച്ചി സലിംകുമാർ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ബൈജു, ഹെഡ്മിസ്ട്രസ് അനിത വി.വി, അദ്ധ്യാപിക സജിത മോൾ ,ബി ആർ സി കോഓഡിനേറ്റർ ലിഷ, മേരി ലൂസി എന്നിവർ പങ്കെടുത്തു. ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളുടെയും അദ്ധ്യാപകരുടെയും രചനകൾ അടങ്ങിയ ഡിജിറ്റൽ മാഗസിൻ "ഇലകൾ പച്ച പൂക്കൾ മഞ്ഞ" പ്രകാശനം ചെയ്തു.