വൈപ്പിൻ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ വൈപ്പിൻ ബ്ലോക്ക് വാർഷികം കുസാറ്റ് മറൈൻ ബയോളജി പ്രൊഫസർ ഡോ. എ.എ. മുഹമ്മദ് ഹാത്ത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. ഗോപി അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.എ. അമ്മിണി, ജോ. സെക്രട്ടറി എ.സി. ഗോപി, ജില്ലാ വൈസ് പ്രസിഡന്റ് വി.വി. ജോസഫ്, എം.വി. അനിത, ബ്ലോക്ക് സെക്രട്ടറി അമ്മിണി ദാമോദരൻ, കെ.എ. തോമസ്, ഹാഷിം ഖാൻ, സി.പി. ജയൻ എന്നിവർ സംസാരിച്ചു.