വൈപ്പിൻ: ഞാറക്കൽ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായുള്ള 'എൻ.എസ്.സി.ബി സമ്പാദ്യ പദ്ധതി' ആരംഭിച്ചു. ബാങ്ക് പരിധിയിലെ സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ബാങ്ക് കൊടുക്കുന്ന കുടുക്കയിൽ വിദ്യാർത്ഥികൾ നിക്ഷേപിക്കുന്ന തുക ഒരുവർഷത്തിനുശേഷം പലിശസഹിതം തിരികെനൽകും.

പദ്ധതിയുടെ ഉദ്ഘാടനം ഞാറക്കൽ ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ബാങ്ക് പ്രസിഡന്റ് അഡ്വ. ടിറ്റോ ആന്റണി നിർവഹിച്ചു. പ്രിൻസിപ്പൽ പി.എൻ. ഉഷ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ കെ. ജി. അലോഷ്യസ്, പി.എസ്. മണി, അരുൺ ബാബു, വോൾക ജാസ്മിൻ, സെക്രട്ടറി ടി.എൻ. കൃഷ്ണകുമാർ, അസി. സെക്രട്ടറി എൻ.വി. ഉഷ, പി.ടി. എ പ്രസിഡന്റ് പി.സി. പോൾ തുടങ്ങിയവർ പങ്കെടുത്തു.