y

തൃപ്പൂണിത്തുറ: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ 48 മണിക്കൂറോളം നീണ്ട ആൾക്കൂട്ട വിചാരണയിൽ കൊല്ലപ്പെട്ട സിദ്ധാർഥിന്റെ കൊലയാളികളായ മുഴുവൻ എസ്.എഫ്.ഐ പ്രവർത്തകരെയും തുറങ്കിലടക്കുക എന്നാവശ്യപ്പെട്ട് ബി.ജെ.പി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ബി.ജെ.പി സംസ്ഥാന വക്താവ് പി.ആർ. ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. വി. അജിത്ത്കുമാർ അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി പി.എൽ. ബാബു, മണ്ഡലം ഉപാദ്ധ്യക്ഷൻ എം.കെ. മുരളീധരൻ, നഗരസഭാ പാർലമെന്ററി പാർട്ടി നേതാവ് പി.കെ. പീതാംബരൻ എന്നിവർ സംസാരിച്ചു