
കാലടി: ചൊവ്വര ജനരഞ്ജിനി വായനശാലയും മലയാള ഐക്യവേദി ജില്ലാ സമിതിയും സംയുക്തമായി 'മാതൃഭാഷ ചരിത്രവും പ്രസക്തിയും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മലയാള ഐക്യവേദി ജില്ലാ പ്രസിഡന്റ് സുരേഷ് മൂക്കന്നൂർ അദ്ധ്യക്ഷനായി.ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് കെ. രവിക്കുട്ടൻ ഉദ്ഘാടനം നിർവഹിച്ചു. മിഷൽ മരിയ ജോൺസൺ വിഷയാവതരണം നടത്തി. വായനശാലാ സെക്രട്ടറി കെ.ജെ.ജോയ്, പ്രസിഡന്റ് ധനീഷ് ചാക്കപ്പൻ, മലയാള ഐക്യവേദി ജില്ലാ സെക്രട്ടറി ജോമ്‌ജി ജോസ്,പി.ബി.ഹൃഷികേശൻ, ഡോ.കെ.പി. നാരായണൻ, കാലടി എസ്. മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. പി. എൻ. പണിക്കർ അവാർഡ് കരസ്ഥമാക്കിയ കാലടി എസ്. മുരളീധരനെ ആദരിച്ചു.