കൂത്താട്ടുകുളം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് തിരുമാറാടി പഞ്ചായത്തിൽ പര്യടനം ആരംഭിച്ചു. കാക്കൂർ മേരീസ് ആട്ടിൻകുന്ന് പള്ളിയിലെത്തി മുൻ മന്ത്രി ടി.എം. ജേക്കബിന്റെ ബലികുടീരത്തിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. അനൂപ് ജേക്കബ് എം.എൽ.എ, സുനിൽ ഇടപ്പലക്കാട്ട്, ജോണി അരീക്കാട്ടേൽ, വിൽസൺ കെ. ജോൺ, എം.എ. ഷാജി, സിബി ജോസഫ്, ജോൺസൺ വറുഗീസ്, സൈബു മുക്കാലി, ജോഷി കെ.പോൾ, ലളിതാ വിജയൻ, സാജു മടക്കാലി, എൻ.കെ. ചാക്കോച്ചൻ, തോംസൺ നെല്ലിപ്പിൽ എന്നിവർ പങ്കെടുത്തു.