കൂത്താട്ടുകുളം: എം.പി ഫണ്ട് പൂർണമായി വിനിയോഗിച്ച തോമസ് ചാഴികാടന് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് സ്വീകരണം നൽകി. സണ്ണി കുര്യാക്കോസ് അദ്ധ്യക്ഷനായി. മന്ത്രി റോഷി അഗസ്റ്റിൻ, പാർലമെന്റ് മണ്ഡലം സെക്രട്ടറി അഡ്വ.കെ. അനിൽകുമാർ, നിയോജകമണ്ഡലം സെക്രട്ടറി പി.ബി. രതീഷ്, കെ.ചന്ദ്രശേഖരൻ, ടോമി കെ. തോമസ്, എം.എം. ജോർജ്, ജിൻസൺ വി. പോൾ, കെ.എൻ. ഗോപി, സിന്ധു മോൾ ജേക്കബ്, ഫെബീഷ് ജോർജ്, എം.എം. അശോകൻ, തോമസ് തേക്കുംകാട്ടിൽ, എ.എസ്. രാജൻ, ബിനീഷ് തുളസിദാസ് എന്നിവർ സംസാരിച്ചു.