കൂത്താട്ടുകുളം: കേരള സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതി പ്രകാരം കൂത്താട്ടുകുളം നഗരസഭയുടെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കായി വിനോദയാത്ര സംഘടിപ്പിച്ചു. തൃശൂർ മൃഗശാല, ചാവക്കാട് മറയൻ വേൾഡ്,ഗുരുവായൂർ അമ്പലം, ആനക്കൊട്ടിൽ, ചാവക്കാട് ബീച്ച്, എന്നിവിടങ്ങളിലായിരുന്നു സന്ദർശനം.
നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് ഫ്ലാഗ് ഓഫ് ചെയ്തു.കൗൺസിലർ ജിജോ ടി ബേബി ആശംസ നേർന്നു. കോ ഓർഡിനേറ്റർ എൽബി പൗലോസ് , മെഡിക്കൽ ഓഫീസർ ലിൻസി സേവിയർ, ജിസ്‌മോൾ എൽദോസ്,
മായ മണി, ജീന പോൾ, പി.രമേശ്, എസ്. പ്രദീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.