കൊച്ചി: എൻജിനിയർമാർ, കരാറുകാർ, നിർമ്മാണ മേഖലയുമായി ബന്ധപ്പട്ട മറ്റു പ്രൊഫഷണലുകൾ എന്നിവരുടെ സംഘടനയായ ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ (ബി.എ.ഐ) ഏഴാമത് സംസ്ഥാന കൺവെൻഷൻ അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ ഇന്ന് നടക്കും. രാവിലെ 11ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. നിർമ്മാണ മേഖലയിലെ പ്രതിസന്ധികൾ, കെട്ടിട നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം തുടങ്ങി വിവിധ വിഷയങ്ങൾ കൺവെൻഷൻ ചർച്ച ചെയ്യും. ബി.എ.ഐ സംസ്ഥാന ചെയർമാൻ ജോളി വർഗീസ് അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 6.30ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ബി.എ.ഐ പുരസ്‌കാരങ്ങളും അദ്ദേഹം വിതരണം ചെയ്യും.