കൊച്ചി: സി.സി.എസ് രക്തബന്ധു, കുസാറ്റ് എൻ.എസ്.എസ് യൂണിറ്റ് 5, ഐ.എം.എ ആലുവ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന രക്തദാനക്യാമ്പും കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി ബ്ലഡ് കോഓർഡിനേറ്റന്മാർക്കുള്ള ആദരവും ഇന്ന് രാവിലെ 9.30ന് കുസാറ്റ് ഹാളിൽ നടക്കും. വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ ഉദ്ഘാടനം ചെയ്യും.

കോട്ടയം ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദുമോൾ അവാർഡുകൾ വിതരണം ചെയ്യും.