medical

കൊച്ചി: നീതി മെഡിക്കൽ സ്‌കീമിന്റെ രജത ജൂബിലി ആഘോഷം നാളെ ഉച്ചയ്ക്ക് രണ്ടിന് അങ്കമാലി അഡ്‌ലക്‌സ് സെന്ററിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നീതി മെഡിക്കൽ സ്റ്റോറുകളുടെ പ്രവർത്തനത്തിൽ മികവ് തെളിയിച്ച സഹകരണ സംഘങ്ങളെ മന്ത്രി പി. രാജീവ് ആദരിക്കും. കൺസ്യൂമർ ഫെഡ് ജീവനക്കാരുടെ മക്കൾക്കുള്ള ഉപഹാരങ്ങൾ റോജി എം. ജോൺ എം.എൽ.എ വിതരണം ചെയ്യും. സ്‌കീമിൽ നടപ്പിലാക്കുന്ന പുതിയ സോഫ്റ്റ്‌വെയറിന്റെ ലോഞ്ചിംഗ് പി. നന്ദകുമാർ എം.എൽ.എ നിർവഹിക്കും. മികച്ച കൺസ്യൂമർ ഫെഡ് വെയർഹൗസ്, നീതി മെഡിക്കൽ സ്റ്റോർ എന്നിവയ്ക്കുള്ള പുരസ്‌കാരം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ നിർവഹിക്കും.