കാലടി: മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിലെ ഇല്ലിത്തോട്, മുളങ്കുഴി, വള്ളിയാകുളം, നടുവട്ടം തുടങ്ങിയ പ്രദേശങ്ങളിലെ വന്യജീവികളുടെ ആക്രമണം തടയാൻ നടപടി സ്വീകരിക്കണെന്ന് ആവശ്യപ്പെട്ട് മുളങ്കുഴി ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ കാര്യാലയത്തിലേക്ക്എൽ.ഡി.എഫ് മാർച്ച് നടത്തി. സി .പി.എം അങ്കമാലി ഏരിയാ സെക്രട്ടറി അഡ്വ. കെ. കെ. ഷിബു ഉദ്ഘാടനം ചെയ്തു.സി.പി. ജോസഫ് അദ്ധ്യക്ഷനായി.

പി.എൻ. അനിൽ കുമാർ, കെ.കെ. വത്സൻ, മനോജ് നാൽപ്പാടൻ, പി.സി. സജീവ്, നെൽസൺ മാടമന എന്നിവർ സംസാരിച്ചു. സി.എസ്. ബോസ്, കെ.ജെ. ബോബൻ, പി.ജെ. ബിജു എന്നിവർ നേതൃത്വം നൽകി .