karshaka

കൊച്ചി: ഡൽഹിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഞ്ചിന് ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സത്യഗ്രഹം നടത്താൻ ജനതാദൾ എസ്. സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.

തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന സമിതി ചേർന്ന് ഉചിതമായ രാഷ്ട്രീയ തീരുമാനമെടുക്കാൻ സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തി. കേരളത്തോടുള്ള കേന്ദ്ര അവഗണിക്കെതിരെ ശബ്ദം ഉയർത്താത്ത യു.ഡി.എഫ് എം.പിമാരുടെ നിലപാടിൽ പ്രതിഷേധിച്ചു.

യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടി, ജോസ്‌തെറ്റയിൽ, പി.പി. ദിവാകരൻ, സാബു ജോർജ്, വി. മുരുകദാസ്, സിബി ജോസ്, ജേക്കബ് ഉമ്മൻ, ബാലസുബ്രഹ്മണ്യൻ, ജബ്ബാർ തച്ചയിൽ എന്നിവർ പ്രസംഗിച്ചു.