അങ്കമാലി: എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മൂക്കന്നൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ നിർമ്മിച്ച ശങ്കരൻകുഴി കപ്പേള ജംഗ്ഷൻ റോഡിന്റെ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി അദ്ധ്യക്ഷത വഹിച്ചു.