ആലങ്ങാട്: കോട്ടപ്പുറം ഗവ. എൽ.പി സ്കൂൾ വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. യേശുദാസ് പറപ്പിള്ളി നിർവഹിച്ചു. വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സി.ജെ.മേരി റാണിയെ ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് ആദരിച്ചു. പി.ടി.എ പ്രസിഡന്റ് പ്രീതി അദ്ധ്യക്ഷത വഹിച്ചു. സീരിയൽ താരം സൈനൻ കെടാമംഗലം, വാർഡ് മെമ്പർ പി.ആർ. ജയകൃഷ്ണൻ, എ.ഇ.ഒ സനൂജ എ. ഷംസു എന്നിവർ സംസാരിച്ചു.