കുറുപ്പംപടി: വിഷുവിന് വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുന്നതിന്റെ ഭാഗമായി മുടക്കുഴ പഞ്ചായത്തിൽ പച്ചക്കറിത്തൈ വിതരണം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഡോളി ബാബു, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.ജെ. മാതു, വൽസ വേലായുധൻ എന്നിവർ സംസാരിച്ചു.