ആലുവ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വിശ്വകർമ്മ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ടി.ആർ. മധു നയിക്കുന്ന ജനമുന്നേറ്റ യാത്രയ്ക്ക് 26ന് ആലുവയിൽ നൽകുന്ന സ്വീകരണം വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു.
സംസ്ഥാന കൗൺസിലർ വി. ദീപു, വി.വി. വേലായുധൻ (രക്ഷാധികാരികൾ), ജില്ലാ പ്രസിഡന്റ് കെ.കെ. ദിനേശ് (ചെയർമാൻ) എന്നിവർ ഭാരവാഹികളായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.