പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും ജലജീവൻ പദ്ധതിക്കുവേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ നവീകരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും യു.ഡി.എഫ് വെങ്ങോല പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പെരുമ്പാവൂർ വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എൻജിനിയറെ ഉപരോധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എം. അഷ്റഫ് , കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.വൈ. യാക്കോബ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോജി ജേക്കബ്, യു.ഡി.എഫ് വെങ്ങോല മണ്ഡലം ചെയർമാൻ വി.എച്ച്. മുഹമ്മദ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി. എൽദോസ് തുടങ്ങിയവർ ഉപരോധസമരത്തിന് നേതൃത്വം നൽകി.