ആലുവ: ആലുവ ഗവ. എച്ച്.എ.സി എൽ.പി സ്‌കൂൾ 110ാമത് വാർഷികാഘോഷം 'മഴവില്ല്' നഗരസഭാ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പൂഴിത്തറ, ഹെഡ്മിസ്ട്രസ് ഗീത, ഷീന, സനിത, ആശ മനോജ്, ആയിഷ ഷെറിൻ എന്നിവർ സംസാരിച്ചു.