ദക്ഷിണേന്ത്യയിലെ ആദ്യ വയോജന സൗഹൃദ നഗരമായി ഡബ്ല്യു.എച്ച്.ഒ പ്രഖ്യാപനം

കൊച്ചി: ന്യൂജനറേഷനെ മാത്രമല്ല, വയോജനങ്ങളെയും കൊച്ചി ചേർത്തുപിടിക്കുന്നു. ദക്ഷിണേന്ത്യയിലെ ആദ്യ വയോജന സൗഹൃദ നഗരമായി കൊച്ചിയെ ലോകാരോഗ്യ സംഘടന തിരഞ്ഞെടുത്തു. കോർപ്പറേഷൻ നടത്തുന്ന വയോജന പ്രവ‌ർത്തനങ്ങളാണ് അംഗീകാരത്തിന് പരിഗണിച്ചത്. ഡബ്ല്യു.എച്ച്.ഒയുടെ ആസ്ഥാനമായ ജനീവയിലായിരുന്നു പ്രഖ്യാപനം.

കൊച്ചി നഗരം വയോജനങ്ങൾക്കായി നടത്തുന്ന പദ്ധതികൾക്ക് അംഗീകാരമെന്ന നിലയിൽ 2023 ജൂൺ 14ന് മേയർ അഡ്വ. എം.അനിൽകുമാർ ലോകാരോഗ്യ സംഘടനയുടെ ലീഡർഷിപ്പ് സമ്മിറ്റിൽ പങ്കെടുത്തിരുന്നു.

മാജിക്‌സ്, ഐ.എം.എ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയുള്ള നൂതന പദ്ധതികൾ കോ‌ർപ്പറേഷൻ നടത്തിയിരുന്നു.

നടപ്പാക്കിയ പ്രവർത്തനങ്ങൾ

• പൊതുയിടങ്ങളും കെട്ടിടങ്ങളും വയോജന സൗഹൃദമാക്കുക

• സാമൂഹിക ജീവിതത്തിന് ഉതകുന്ന സൗകര്യങ്ങൾ

• ആരോഗ്യസേവനങ്ങൾ

• കോളേജുകളുമായി സഹകരിച്ചുള്ള വയോവിജ്ഞാനം

• സീനിയർ ടാക്‌സി സർവീസ്,

• മാതൃകാ സായംപ്രഭ പകൽ വീട്

• ദന്തസംരക്ഷണത്തിനുള്ള വയോസ്മിതം പദ്ധതി

• ജെറിയാട്രിക് ടൂറിസം പദ്ധതി

• കായികമേള

• വയോപ്രതിഭ പദ്ധതി

• വയോമിത്രം

45 ക്ളിനിക്കുകൾ

തേവരയിലെ വൃദ്ധസദനം, മൂന്ന് ഓൾഡ് ഏജ് ഹോം ക്ലിനിക്കുകൾ എന്നിവയടക്കം 45 ക്ലിനിക്കുകൾ വയോജനങ്ങൾക്കായി നഗരസഭ നടത്തിവരുന്നു. എല്ലാ ക്ലിനിക്കുകളിലും വയോജന ക്ലബ്ബുകൾ, വിനോദയാത്രാ, കലാപ്രദർശങ്ങൾ, സൗഹൃദ ചർച്ചകൾ, യോഗാ ക്ലാസ്, ബോധവത്ക്കരണ ക്ലാസ് എന്നിവ.

വയോജനങ്ങൾക്കുള്ള പദ്ധതികൾ

• നിയമസഹായം

• എൽഡർ ഹെല്പ് ലൈൻ
• എമർജൻസി മാനേജ് മെന്റ് ആൻഡ് എമർജൻസി അലേർട്ട്
• ജെനറേഷൻ ഗെയിംഗ് പദ്ധതി

• മൈക്രോഗ്രീൻസ് പദ്ധതി

• ഹോം മെയിന്റനൻസ് സേവനങ്ങൾ

• സൈക്കോളജിക്കൽ കൗൺസിലിംഗ്

നഗരസഭയുടെ 2024-25 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ എറ്റവും പ്രാധാന്യം നൽകിയ മേഖല വയോജന സൗഹൃദമാണ്. കൊച്ചിയെ വയോജന സൗഹൃദ നഗരമാക്കുന്നതിന് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികൾക്കായി അഞ്ച് കോടി രൂപയാണ് ബഡ്ജറ്റിൽ നീക്കിയിരിക്കുന്നത്

എം. അനിൽകുമാർ

മേയർ