പറവൂർ: പറവൂർ സബ് ട്രഷറി 11 മുതൽ പറവൂർ പഴയ റെസ്റ്റ് ഹൗസിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. കച്ചേരി മൈതാനിയിലുണ്ടായിരുന്ന സബ് ട്രഷറി കെട്ടിടം അപകടാവസ്ഥയിലായതിനാൽ നായരമ്പലത്തേക്ക് മാറ്റിയിരുന്നു. പ്രായമായ പെൻഷൻകാർക്കും സർക്കാർ സ്ഥാപനങ്ങൾക്കും ട്രഷറിയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ അഭ്യർത്ഥനയെ തുടർന്ന് റെസ്റ്റ് ഹൗസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അനുമതി നൽകിയിരുന്നു.