പറവൂർ: കേന്ദ്ര സർക്കാരിന്റെ ഭാരത് അരി കോട്ടുവള്ളി കാട്ടിക്കുളത്ത് വിതരണം ചെയ്തു. ബി.ജെ.പി പറവൂർ മണ്ഡലം പ്രസിഡന്റ് ടി.എ. ദിലീപ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സിന്ധു നാരായണൻകുട്ടി, മണ്ഡലം ജനറൽ സെക്രട്ടറി രാജു മാടവന, വൈസ് പ്രസിഡന്റ് അരുൺ ശേഖർ, എ.സി.രഞ്ജിത്ത്കുമാർ, വിഷ്ണു കുരിയേൽ, പി.ടി. ശശിധരൻ എന്നിവർ പങ്കെടുത്തു.