k
കെ.എ.റ്റി.എസ്.എ ജില്ലാ പ്രസിഡൻ്റ് പി.എസ് .സലിമോൻ

തൃപ്പൂണിത്തുറ: കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം കിസാൻ സഭ ജില്ലാ സെക്രട്ടറി ഇ.കെ.ശിവൻ ഉദ്ഘാടനം ചെയ്തു. കെ.എ.ടി​.എസ്.എ ജില്ലാ പ്രസിഡന്റ് പി.എസ്.സലിമോൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സി.അനീഷ് കുമാർ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി എം.ആർ. രതീഷ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ ഇ.പി. സാജു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലയിലെ മികച്ച കൃഷി അസിസ്റ്റന്റായി​ തി​രഞ്ഞെടുക്കപ്പെട്ട വി.കെ. ജിൻസിനെ ആദരിച്ചു.

ഭാരവാഹികളായി പി.എസ്. സലിമോൻ (പ്രസിഡന്റ്), ജോസ് മാത്യു, എസ്.സീന(വൈസ് പ്രസിഡന്റ്), ഇ.പി.സാജു (സെക്രട്ടറി), പി.ആർ.നികേഷ്, സജിത്ത് ദാസ് (ജോയിൻ്റ് സെക്രട്ടറിമാർ) എം.വി.ലൈലാബി (ട്രഷറർ) എന്നിവരെ തി​രഞ്ഞെടുത്തു.