e

കോട്ടയം : കലോത്സവച്ചൂട് കൊടുമ്പിരിക്കൊണ്ടിരിക്കെ ദേ വോട്ട് വണ്ടിയുമെത്തി. ലക്ഷ്യം കുട്ടികൾക്കിടയിൽ വി.വി പാറ്റ് മെഷീൻ പരിചയപ്പെടുത്തൽ.

പ്രധാന വേദികളായ തിരുനക്കര മൈതാനം, സി.എം.എസ് കോളേജ്, ബസേലിയസ് കോളേജ്, ബി.സി.എം കോളേജ് എന്നിവിടങ്ങളിലാണ് പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ വീഡിയോ വാളും ബാറുകളും മറ്റുമായി പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഉദ്യോഗസ്ഥരെത്തിയത്. പുഞ്ച ഡെപ്യൂട്ടി കളക്ടർ അമൽ മഹേശ്വറിന് കീഴിലാണ് സംഘമെത്തിയത്. നിരവധി വിദ്യാർത്ഥികളാണ് വി.വി പാറ്റ് മെഷീൻ പരിചയപ്പെട്ടത്. ഏറെയും കന്നി വോട്ടർമാർ.