മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ പി.എം.എ.വൈ. (അർബൻ) - ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ സംഗമം നഗരസഭാ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപഴ്സൺ സിനി ബിജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിസ അഷറഫ്, കൗൺസിലർമാരായ രാജശ്രീ രാജു, വി.എ. ജാഫർ സാദിഖ്, നെജില ഷാജി, അമൽ ബാബു, ബിന്ദു ജയൻ, ജോയിസ് മേരി ആന്റണി,ആശ അനിൽ, പി.വി. രാധാകൃഷ്ണൻ, അസം ബീഗം എന്നിവർ സംസാരിച്ചു.