
മൂവാറ്റുപുഴ: നിർമ്മല കോളേജ് മൂവാറ്റുപുഴ ഫിലിം സൊസൈറ്റി, കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി എന്നിവരുടെ നേതൃത്വത്തിൽ 6 ന് രാവിലെ 9.30 മുതൽ നിർമല കോളേജിലെ 2 എ സി തിയേറ്ററുകളിൽ വച്ച് കേരളീയം ചലച്ചിത്രോത്സവം നടക്കും. രാവിലെ 10 ന് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും നടനുമായ ശ്രീവത്സൻ ജെ . മേനോൻ ഉദ്ഘാടനം ചെയ്യും. കെ.പി കുമാരൻ സംവിധാനം ചെയ്ത കുമാരനാശാൻ ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന ചിത്രത്തിലെ കുമാരനാശാനായും അതിലെ കവിതകളുടെ ആലാപകനായും ശോഭിച്ച ശ്രീവത്സൻ ജെ. മേനോനുമായി നേരിട്ട് ചർച്ചയിൽ പങ്കെടുക്കുവുന്നതാണ്.