തൃപ്പൂണിത്തുറ: ഉദയംപേരൂരിൽ പുതിയതായി പണികഴിപ്പിച്ച പൊതുശ്മശാനത്തിന്റെ ഉദ്ഘാടനം ഇന്ന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വൈകിട്ട് 3 ന് നടക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും. കെ. ബാബു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഇതോടൊപ്പം പട്ടികജാതി വിഭാഗക്കാർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുവേണ്ടി 17-ാം വാർഡിൽ നിർമ്മിച്ചിട്ടുള്ള ഇൻഡസ്ട്രിയൽ യൂണിറ്റിന്റെയും 12-ാം വാർഡിൽ ആരംഭിക്കുന്ന ഹോമിയോ ആശുപത്രിയുടെ പെരിഫറൽ ഒ.പിയുടെയും ഉദ്ഘാടനം മന്ത്രി നിർവഹിക്കും