മൂവാറ്റുപുഴ: മഹാത്മ ഗാന്ധി സർവകലാശാലയുടെ നാഷണൽ സർവീസ് സ്കീം അവാർഡുകളിൽ നേട്ടം കൊയ്ത് മൂവാറ്റുപുഴ നിർമ്മല കോളേജ് എൻ.എസ്.എസ് യൂണിറ്റ്. 2022-23 കാലഘട്ടത്തിലെ പ്രവർത്തന മികവിന് ബെസ്റ്റ് യൂണിറ്റ്, ബെസ്റ്റ് പ്രാഗ്രാം ഓഫീസർ, ബെസ്റ്റ് വളണ്ടിയേഴ്സ് എന്നീ അവാർഡുകളാണ് കോളേജ് സ്വന്തമാക്കിയത്. മന്ത്രി വി.എൻ. വാസവൻ അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അവാർഡുകൾ വിതരണം ചെയ്തു. ബെസ്റ്റ് യൂണിറ്റിനുള്ള പുരസ്കാരം പ്രാഗ്രാം ഓഫീസർമാരായ ഡോ. ബി.രാജേഷ് കുമാർ, ഡോ. സംഗീത നായർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പിൽ നിർമ്മല കോളേജിനെ പ്രതിനിധീകരിച്ച എസ്. ഗൗരി, നാഷണൽ ഇന്റഗ്രഷൻ ക്യാമ്പിൽ പങ്കെടുത്ത മുഹമ്മദ് അസ്ലാം എന്നിവർക്ക് മികച്ച വളണ്ടിയേഴ്സിനുള്ള അവാർഡുകൾ കൈമാറി.