ആലുവ:​ കീഴ്മാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി യു.ഡി.എഫ് പിടിച്ചു. ചെയർപേഴ്സണായി നാലാം വാർഡ് അംഗം കോൺഗ്രസിലെ റസീല ശിഹാബിനെ എതിരില്ലാതെ തിരഞ്ഞെടുത്തു.

അംഗങ്ങളായ കെ.എ. ജോയ്, അബ്ദുൽ നജീബ് പെരിങ്ങാട്ട് എന്നിവർ റസീലയെ പിന്തുണച്ചു. ചെയർപേഴ്‌സണനായിരുന്ന സി.പി.എമ്മിലെ ഹിത ജയകുമാർ രാജിവെച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. ഇന്നലെ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ നിന്ന് ഹിത വിട്ടുനിന്നു.

സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം ലഭിച്ചതിനെ തുടർന്ന് യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എ. മുജീബ്, തോപ്പിൽ അബു, ലിസി സെബാസ്റ്റ്യൻ, പി.വി. എൽദോ, എം.എം. സാജു, കെ.എ. ജോയ്, ടി.പി. അംബി, ഷാഹിദ അബ്ദുൾ സലാം, സതീശൻ കുഴിക്കാട്ട് മാലിൽ, സനില അഭിലാഷ്, മുഹമ്മദ് അസർ, അച്ചാമ്മ സ്റ്റീഫൻ എന്നിവർ സംസാരിച്ചു.