
കൊച്ചി: പാലക്കാട് ആലത്തൂർ പൊലീസ് സ്റ്റേഷനിൽ വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായെത്തിയ അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തിൽ എസ്.ഐ വി.ആർ. റിനീഷ് വീണ്ടും ഹൈക്കോടതിയിൽ ഹാജരായി നിരുപാധികം മാപ്പ് പറഞ്ഞു. അന്വേഷണം നടക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചതിനെത്തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിഷയം മാർച്ച് 11 ന് പരിഗണിക്കാൻ മാറ്റി.
എസ്.ഐ അന്ന് ഹാജരാകേണ്ടെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തെത്തുടർന്ന് റിനീഷിനെ സ്ഥലംമാറ്റിയിരുന്നു.