swamini

തൃപ്പൂണിത്തുറ: ഭഗവത്ഗീത പതിനേഴാം അദ്ധ്യായത്തെ അടിസ്ഥാനമാക്കി പൂജ്യഗുരുദേവൻ സ്വാമി ചിന്മയാനന്ദയുടെ ശിഷ്യ സ്വാമിനി വിമലാനന്ദയുടെ പ്രഭാഷണം നടന്നു. അദ്ധ്യാപകർ ഭജൻ അവതരിപ്പിച്ചു. 'വിശ്വാസത്തിലൂടെ വിജയം' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണത്തിൽ വിശ്വാസവും അറിവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സ്വാമിനി വിമലാനന്ദ സംസാരിച്ചു.