കൊച്ചി: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമായി സ്വയംപ്രതിരോധ പരിശീലനപരിപാടി ജ്വാല 2.0 സംഘടിപ്പിക്കും. കൊച്ചി ട്രാഫിക് വെസ്റ്റ് പൊലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ പൊലീസിലെ വനിതാ ഉദ്യാഗസ്ഥരാണ് പരിശീലനം നൽകുന്നത്. ഫോൺ: 99952 13019,9446478209