nokia

കൊച്ചി: ഏറെ ജനപ്രിയമായ നോക്കിയ ജി42 5ജിയുടെ പുതിയ 6ജിബി വേരിയന്റ് അവതരിപ്പിച്ച് എച്ച്എംഡി മാർച്ച് എട്ടിലെ വനിതാ ദിനത്തിൽ പുതിയ മോഡൽ ഇന്ത്യയിൽ വില്പനക്കെത്തിക്കും. 9999 രൂപ വിലയിൽ ആമസോൺ സ്‌പെഷ്യൽസ്, എച്ച്എംഡി ഡോട്ട് കോം എന്നിവ വഴി എക്‌സ്‌ക്ലൂസീവായി ഉപഭോക്താക്കൾക്ക് ഫോൺ സ്വന്തമാക്കാം.

2ജിബി വെർച്വൽ റാം ഉൾപ്പെടെ 6ജിബി റാം+128ജിബി റോം ശേഷിയാണ് ഫോണിനുള്ളത്. 50എംപി എഎഫ് മെയിൻ ക്യാമറ, രണ്ട് അധിക 2എംപി ക്യാമറ, 8എംപി ഫ്രണ്ട് ക്യാമറ, രണ്ട് വർഷത്തെ ഒഎസ് അപ്‌ഗ്രേഡ് ഗ്യാരണ്ടി എന്നിവയുമുണ്ട്.