ചോറ്റാനിക്കര : കണയന്നൂർ മഹാത്മാ വായനശാലയുടെ അഭിമുഖ്യത്തിൽ പ്രശസ്ത എഴുത്തുകാരൻ റോബിൻ ശർമ്മയുടെ "ദി 5 ആം ക്ലബ്‌ " എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച സംഘടിപ്പിച്ചു. വായനശാലാ പ്രസിഡന്റ് കെ. കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ സാജു ചോറ്റാനിക്കര ഉദ്ഘാടനം ചെയ്തു. അദ്ധ്യാപികയായ അനുപമ നിബിൻ പുസ്തകാവതരണം നടത്തി. ദീപു കുര്യാക്കോസ്, ധനേഷ്, തുടങ്ങിയവർ സംസാരിച്ചു.