ആലുവ: പ്രാദേശിക മാദ്ധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം യാഥാർത്ഥ്യമാക്കണമെന്ന് കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ആലുവ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

നഗരസഭാ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.കെ. അബ്ദുൾസലാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശശി പെരുമ്പടപ്പിൽ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, സോഷ്യൽ മീഡിയ വിംഗ് സംസ്ഥാന കൺവീനർ ബോബൻ ബി. കിഴക്കേത്തറ, എം.ജി. സുബിൻ, ജോസി പി. ആൻഡ്രൂസ്, എ.എ. സഹദ്, ബാബു വെളിയത്തുനാട്, അനന്തു എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി എസ്.എ. രാജൻ (പ്രസിഡന്റ്), അജ്മൽ കാമ്പായി, സാബു പരിയാരത്ത് (വൈസ് പ്രസിഡന്റുമാർ), എം.പി. നിത്യൻ (സെക്രട്ടറി), എസ്. സന്തോഷ് കുമാർ (ജോ. സെക്രട്ടറി), ആർ. പത്മകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.