
കൊച്ചി: പണിപൂർത്തിയായ മട്ടാഞ്ചേരി ബോട്ട് ജെട്ടി പൊതുജനങ്ങൾക്ക് തുറന്ന് നൽകണമെന്ന് കൊച്ചി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. മാർച്ച് മാസത്തെ അവലോകന യോഗത്തിലാണ് നിർദ്ദേശം. കൊച്ചി തഹസിൽദാരുടെ ചേംബറിൽ ചേർന്ന യോഗത്തിൽ താലൂക്ക് വികസന സമിതി അംഗം ബെയ്‌സിൽ മൈലന്തറ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി തഹസിൽദാർ എസ്. ശ്രീജിത്ത്, വിവിധ വകുപ്പ് മേധാവികൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
നിർദ്ദേശങ്ങൾ
കൊച്ചി മേഖലകളിലെ റേഷൻ കടകളിൽ സമയബന്ധിതമായി സാധനങ്ങൾ എത്തിക്കും
വൈപ്പിൻ മേഖലയിൽ സ്‌കൂൾ സമയത്ത് ടിപ്പറുകളും ടോറസുകളും സർവീസ് നടത്തുന്നത് തടയുക
കുമ്പളങ്ങി പാലം മുതൽ കോൺവെന്റ് വരെ റോഡിലേക്ക് ചാഞ്ഞു കിടക്കുന്ന വൃക്ഷ ശിഖരങ്ങൾ വെട്ടി മാറ്റുക
കുമ്പളങ്ങി പെരുമ്പടപ്പ് പാലത്തിന് തെക്കുവശത്ത് റോഡിന് പടിഞ്ഞാറ് ഭാഗത്തായി വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് തടയുക
എടവനക്കാട് ഗ്രാമപഞ്ചായത്തിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ഹോമിയോ ആശുപത്രി പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക
ഞാറക്കൽ ഗ്രാമപഞ്ചായത്തിലെ വലിയ തോടുകളുടെ ആഴം കൂട്ടാനുള്ള നടപടി മൈനർ ഇറിഗേഷൻ വകുപ്പ് സ്വീകരിക്കുക