internship

കൊച്ചി: എൻവയോൺമെന്റൽ സയൻസ്, ജിയോളജി, എർത്ത് സയൻസ്, സോഷ്യോളജി, സോഷ്യൽവർക്ക്, ബോട്ടണി, വികസനപഠനവും തദ്ദേശ വികസനവും എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരികൾക്കും സിവിൽ എൻജിനി​യറിംഗ്, കൃഷി എന്നീ വിഷയങ്ങളിൽ ബിരുദധാരികൾക്കും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി.ജി ഡിപ്ലോമ വിജയിച്ചവർക്കും നവകേരളം കർമ്മപദ്ധതിയിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. പ്രായപരിധി 27 വയസ്. 6 മാസമാണ് പരിശീലന കാലാവധി. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും പ്രതിമാസം സർക്കാർ അംഗീകൃത സ്‌റ്റൈപ്പൻഡും നൽകും. www.careers.haritham.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 10 ആണ്.