കൊച്ചി: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോളേജ് റോയലിന്റെ പൂർവ വിദ്യാർത്ഥി കുടുംബസംഗമം ഇന്ന് കൊടുങ്ങല്ലൂർ റിലാക്‌സ് ഓഡിറ്റോറിയത്തിൽ നടക്കും. കവി ബക്കർ മേത്തല ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.കെ. മാധവൻ അദ്ധ്യക്ഷത വഹിക്കും. 75 വയസ് പൂർത്തിയായവരെ പൊന്നാട അണിയിച്ച് ആദരിക്കും.
സെക്രട്ടറി പി. രാമനാഥൻ, വൈസ് പ്രസിഡന്റുമാരായ സി.കെ. അബ്ദുൾ ഖാദർ, ടി.എ. കോമളം, ജോ.സെക്രട്ടറി എം.കെ. റസാക്ക്, ട്രഷറർ കെ.എ. യൂസഫ് എന്നിവർ സംസാരിക്കും,