പെരുമ്പളം: ലക്ഷ്യത്തോടെ പെരുമ്പളം ഗ്രാമപഞ്ചായത്ത് 1-ാം വാർഡിൽ 86-ാം നമ്പർ അങ്കണവാടിയെ സ്മാർട്ട്‌ അങ്കണവാടിയാക്കി ഉയർത്തി. സംരക്ഷണ വേലിയും അങ്കണവാടിക്ക് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. വി.ആർ. രജിത ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. വി.വി. ആശ അദ്ധ്യക്ഷയായി. വാർഡ് അംഗം യു.വി. ഉമേഷ്‌, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ശോഭനകുമാരി, വൈസ് പ്രസിഡന്റ്‌ ദിനീഷ് ദാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമോൾ ഷാജി, സോയ സാധനന്ദൻ, അനീസ സുരേന്ദ്രൻ, പത്മനാഭൻ എന്നിവർ സംസാരിച്ചു. ശുശു സൗഹാർദ്ദ പഞ്ചായത്താക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയിയിൽ അങ്കണവാടിക്ക്‌ ബേബി ഫ്രണ്ട്‌ലി ബെഞ്ച്, ഡെസ്ക്ക്, കളിപ്പാട്ടങ്ങൾ, വൈറ്റ് ബോർഡ്‌, വാട്ടർ പ്യൂരിഫയർ, നോട്ടീസ് ബോർഡ്‌ എന്നിവ സ്ഥാപിച്ചു.