കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് തട്ടാംമുകൾ വാർഡിലെ വിവിധ റോഡുകൾ മന്ത്റി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഗ്രാമീണമേഖലയെ മാ​റ്റിനിർത്തിയുള്ള വികസനത്തെ രാജ്യവികസനമെന്ന് വിളിക്കാനാകില്ലെന്നും ഗ്രാമങ്ങളുടെ പുരോഗതിയാണ് സംസ്ഥാനത്തെ ഉയർച്ചയിലേക്ക് നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനായി. എം.പി. വർഗീസ്, പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി, എം.പി. ജോസഫ്, അരുൺ വാസു, ശ്രീകാന്ത് എസ് . കൃഷ്ണൻ, പൗലോസ് മുടക്കന്തല, റെജി ഇല്ലിക്കപറമ്പിൽ, റോയി പാലമ​റ്റം, റെജി സി. വർക്കി, രഞ്ജിത് രത്‌നാകരൻ, ബിനോയ് പ്ലാവട, വി.ജി. സജീവ്, ഇ.എ. തമ്പി ഗണേശൻ, ബി. അജയൻ തുടങ്ങിയവർ സംസാരിച്ചു.