മൂവാറ്റുപുഴ: കേരള കോൺഗ്രസ് (എം) മണ്ഡലംതല നേതൃയോഗം ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ഷൈൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോയി നടുകൂടി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സണ്ണി കാഞ്ഞിരത്തിങ്കൽ, അഡ്വ.ചിന്നമ്മ ഷൈൻ, ജില്ലാ വൈസ് പ്രസിഡന്റ് ലംബൈ മാത്യു, ജില്ലാ സെക്രട്ടറി ടി.എ. ഡേവിസ്, പി.കെ. ജോൺ, സംസ്കാര വേദി ജില്ലാ കൺവീനർ ഡോയി ജോസ്, സജി കളപ്പുരക്കൽ, അഡ്വ.ജോമോൻ തൂമുള്ളിൽ, തുടങ്ങിയവർ സംസാരിച്ചു.