കോലഞ്ചേരി: കുന്നത്തുനാട്ടിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 408 കോടി രൂപ അനുവദിച്ചതായി പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു. എട്ട് പഞ്ചായത്തുകൾക്കാണ് തുക അനുവദിച്ചത്. ഐക്കരനാട്- 51.37, കിഴക്കമ്പലം- 12.56, കുന്നത്തുനാട്- 102.61, മഴുവന്നൂർ- 76.78, പൂത്തൃക്ക- 47.90, തിരുവാണിയൂർ- 59.16, പുത്തൻകുരിശ്- 45.93, വാഴക്കുളം-11.92 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.