കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ സംഘടിപ്പിച്ച ദേശീയ ടെക്‌നോ കൾച്ചറൽ ഫെസ്റ്റ് 'ബ്രഹ്മ 2024' സമാപിച്ചു. ഫെസ്റ്റിൽ കാലടി ആദിശങ്കര ജേതാക്കളായി. രാജ്യത്തെ വിവിധ കോളേജുകളിലെ മൂവായിരത്തോളം വിദ്യാർത്ഥികൾ ബ്രഹ്മയിൽ പങ്കെടുത്തു. സമാപനത്തോടനുബന്ധിച്ച് ഗായിക സിത്താര ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന മ്യൂസിക് ബാന്റ് നടന്നു.