അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജ് ദേശീയതലത്തിൽ സംഘടിപ്പിച്ച കലാമേള ഭരതം സമാപിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരത്തോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. സമാപന സമ്മേളനം ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. പി. ആർ. മിനി, വൈസ് ചെയർമാൻ സച്ചിൻ ജേക്കബ് പോൾ, ട്രഷറർ ജെ.ജെനിബ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പോൾ മുണ്ടാടൻ, എം.പി. അബ്ദുൾ നാസർ, ജോർജ് സി. ചാക്കോ, ഇ.കെ. രാജ വർമ്മ, കെ.കെ. അജിത്ത് കുമാർ, കെ. ജയശ്രീ, എസ്. സത്യമൂർത്തി, വി. രാജനാരായണൻ, വി.ഒ. പാപ്പച്ചൻ തുടങ്ങിയവർ പങ്കെടുത്തു