കോതമംഗലം: ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന് കോതമംഗലത്ത് സ്വീകരണം നൽകി. ആന്റണി ജോൺ എം.എൽ.എ, സി.പി.എം സംസ്ഥാന സമിതി അംഗം എസ്. സതീഷ്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ. അനിൽകുമാർ, സി.പി.ഐ സംസ്ഥാന സമിതി അംഗം ഇ.കെ.ശിവൻ, സി.പി.എം ഏരിയാ സെക്രട്ടറി കെ.എ. ജോയി, സി.പി.ഐ താലൂക്ക് സെക്രട്ടറി പി.ടി. ബെന്നി, ജനതാദൾ (എസ്) ജില്ലാ വൈസ് പ്രസിഡന്റ് മനോജ് ഗോപി തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.